ആൾക്കൂട്ട കൊലപാതകത്തിന് അന്ത്യമില്ല: ഡോക്ടറെ തേയില തോട്ടം തൊഴിലാളികള്‍ ചേര്‍ന്ന് മർദ്ദിച്ചു കൊന്നു: ഞെട്ടിക്കുന്ന വീഡിയോ

219

അസ്സമിലെ ജോഹ്രത് ജില്ലയില്‍ വയോധികനായ ഡോക്ടറെ തേയില തോട്ടം തൊഴിലാളികള്‍ ചേര്‍ന്ന് കൊലപ്പെടുത്തി. 73 വയസ്സുകാരനായ ഡോക്ടര്‍ ദേബന്‍ ദത്തയാണ് ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായത്. രോഗി മരിച്ചതിന്‍റെ ദേഷ്യത്തിലാണ് ഡോക്ടറെ തൊഴിലാളികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. സോമ്ര മാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഡോക്ടറായ ദേബന്‍ ഗുപത സ്ഥലത്തില്ലാതിരുന്നതാണ് തൊഴിലാളികളെ പ്രകോപിതരാക്കിയത്. പിന്നീട് അദ്ദേഹം ആശുപത്രിയില്‍ എത്തിയപ്പോള്‍ ജീവനക്കാര്‍ മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ ജോര്‍ഹട്ട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല