സ്ത്രീധന പീഡനത്തെ ചൊല്ലിയുള്ള തർക്കത്തിൽ മലയാളിയായ കോളജ് അധ്യാപിക നാഗർകോവിലിൽ ആത്മഹത്യ ചെയ്തു. കൊല്ലം പിറവന്തൂർ സ്വദേശിയായ 25കാരി ശ്രുതിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ശുചീന്ദ്രത്തെ ഭർത്താവിന്റെ വീട്ടിൽ ശ്രുതി തൂങ്ങി മരിക്കുകയായിരുന്നു. ആറ് മാസം മുമ്പാണ് തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക്കുമായുള്ള ശ്രുതിയുടെ വിവാഹം നടന്നത്. ശ്രുതിയുടെ ശബ്ദസന്ദേശം പുറത്തുവന്നിട്ടുണ്ട്.