ഓള് ഇന്ത്യ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി. അത്യാഹിത വിഭാഗം ഒഴികെയുള്ള എല്ലാം മേഖലകളിലും പണിമുടക്ക് നടത്തുമെന്നാണ് ഐഎംഎ ഭാരവാഹികള്‍ അറിയിച്ചിരിക്കുന്നത്.
പണിമുടക്കിന്റെ ഭാഗമായി കേരളത്തിലും ഡോക്ടര്‍മാര്‍ പണിമുടക്ക് തുടങ്ങി. സര്‍ക്കാര്‍ ആശുപത്രികളില്‍ രാവിലെ എട്ടുമുതല്‍ 10 വരെ ഒപി മുടങ്ങും. മെഡിക്കല്‍ കോളേജുകളില്‍ 10 മുതല്‍ 11 വരെയായിരിക്കും പണിമുടക്ക്. സ്വകാര്യ ആശുപത്രികളില്‍ നാളെ രാവിലെ ആറുമണിവരെ ഒപി പ്രവര്‍ത്തിക്കില്ല. ഐസിയു, ലേബര്‍ റൂം, അത്യാഹിത വിഭാഗങ്ങള്‍ എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍ പണിമുടക്കില്‍ ഏര്‍പ്പെടില്ല.