HomeSportsചരിത്ര നേട്ടം: ദീപ കര്‍മാക്കർ റിയോ ഒളിമ്പിക്സ് ജിംനാസ്റ്റിക്സ് ഫൈനലില്‍

ചരിത്ര നേട്ടം: ദീപ കര്‍മാക്കർ റിയോ ഒളിമ്പിക്സ് ജിംനാസ്റ്റിക്സ് ഫൈനലില്‍

റിയോ ഡി ജനീറോ : ഇന്ത്യന്‍ താരം ദീപ കര്‍മാക്കർ ചരിത്രമെഴുതി. ജിംനാസ്റ്റിക്സിൽ ദീപ ഫൈനലില്‍ കടന്നു. ജിംനാസ്റ്റിക്സില്‍ ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് ദീപ. ഇന്നലെ രാത്രി ആരംഭിച്ച യോഗ്യത റൗണ്ട് മല്‍സരങ്ങളില്‍ അവസാന യോഗ്യത മാര്‍ക്കായ 8ാം സ്ഥാനത്തോടെയാണ് ദീപ ചരിത്രത്തില്‍ ഇടം നേടിയത്. ജിംനാസ്​റ്റിക്കിലെ അൺ ഇൗവൻ ബാർസ്​ വിഭാഗത്തിലാണ്​ നേട്ടം. ആഗസ്റ്റ്14നാണ് ഈ ഇനത്തില്‍ ഫൈനല്‍ മല്‍സരം നടക്കുക. ആദ്യ മൂന്ന്​ ഡിവിഷനുകൾ അവസാനിക്കു​േമ്പാൾ വോൾട്ട്​ ഇനത്തിൽ ആറാം സ്​ഥാനത്തായിരുന്നു ദീപ, എന്നാൽ നാലാം ഡിവിഷനിൽ എഴാം സ്​ഥാനത്തേക്ക്​ പിന്തള്ളപ്പെട്ടെങ്കിലും എട്ടാം സ്​ഥാനം നിലനിർത്തിയാണ്​ ദീപ ഫൈനൽ യോഗ്യത നേടിയത്​. 1964 ൽ പുരുഷ വിഭാഗത്തിലാണ്​ ഇന്ത്യ അവസാനമായി യോഗ്യത നേടിയത്​. ആർട്ടിസ്​റ്റിക്ക്​ ജിംനാസ്​റ്റിക്കിൽ വോൾട്ട്​ ,അൺ ഇൗവൻ ബാർ, ബാലൻസ്​ ബീം, ഫ്​ളോർ എക്​സസൈസ്​ ,എന്നീ വിഭാഗങ്ങളിലാണ്​ ദീപ മൽസരിച്ചത്​.

പള്ളിയിൽ സാത്താന്റെ വിളയാട്ടം ! ഞെട്ടിത്തരിച്ച് ഇടവക അംഗങ്ങൾ !

കുഞ്ഞിനെ കണ്ടിട്ടുപോലും അടങ്ങിയില്ല; കുട്ടിയും ചോരയൊലിക്കുന്ന നെറ്റിയുമായി സന്തോഷിനെ അയാൾ അടിച്ചു വീഴ്ത്തി; കൊല്ലത്ത് നടന്ന പോലീസ് ക്രൂരത !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments