HomeNewsShortനിര്‍ഭയ കേസ് പ്രതികൾക്ക് ജനുവരി 22ന് മരണശിക്ഷ: മരണവാറണ്ട് പുറപ്പെടുവിച്ചു ദില്ലി കോടതി

നിര്‍ഭയ കേസ് പ്രതികൾക്ക് ജനുവരി 22ന് മരണശിക്ഷ: മരണവാറണ്ട് പുറപ്പെടുവിച്ചു ദില്ലി കോടതി

നിര്‍ഭയ കേസ് പ്രതികള്‍ക്ക് ദില്ലി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചു. ജനുവരി 22ന് തൂക്കിലേറ്റും. ദില്ലി പട്യാല ഹൗസ് കോടതിയാണ് ഉത്തരവിട്ടത്. നിര്‍ഭയയുടെ അമ്മ ആശാ ദേവി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. പ്രതികളായ വിനയ് ശര്‍മ്മ, മുകേഷ് സിംഗ്, പവന്‍ ഗുപ്ത, അക്ഷയ് സിംഗ് എന്നിവരെയാണ് തൂക്കിലേറ്റുക. രാവിലെ ഏഴ് മണിയോടെ ശിക്ഷ നടപ്പിലാക്കും എന്നാണ് സൂചന.

മൂന്ന് മണിക്കൂറോളം നീണ്ട് നിന്ന നടപടികള്‍ക്കൊടുവിലാണ് പട്യാല കോടതി വിധി പ്രഖ്യാപിച്ചത്. പ്രതികളുമായി കോടതി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചു. നിയമ നടപടികള്‍ 14 ദിവസത്തിനകം പ്രതികള്‍ക്ക് പൂര്‍ത്തിയാക്കാമെന്ന് കോടതി വ്യക്തമാക്കി.

കോടതി വിധിക്കെതിരെ പ്രതികള്‍ക്ക് തിരുത്തല്‍ ഹര്‍ജിയോ റിട്ട് ഹര്‍ജിയോ നല്‍കാം. ദയാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും നല്‍കുമെന്ന് പ്രതികളുടെ അഭിഭാഷകന്‍ വ്യക്തമാക്കി. കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് നിര്‍ഭയയുടെ അമ്മ ആശാദേവി, അച്ഛന്‍ ബദ്രീനാഥ് സിംഗ് എന്നിവര്‍ പ്രതികരിച്ചു. അത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ തയ്യാറാവുന്നവരെ ഭയപ്പെടുത്തുന്നതാണ് വിധിയെന്ന് ബദ്രീനാഥ് സിംഗ് പറഞ്ഞു. മകള്‍ക്ക് ഇപ്പോള്‍ നീതി ലഭിച്ചുവെന്ന് ആശാദേവി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments