HomeNewsShortകൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഒന്നരവര്‍ഷത്തിന് ശേഷം ദ്രവിച്ച നിലയില്‍ മോര്‍ച്ചറിയില്‍; ഞെട്ടിക്കുന്ന സംഭവം ഇന്ത്യയിൽ

കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഒന്നരവര്‍ഷത്തിന് ശേഷം ദ്രവിച്ച നിലയില്‍ മോര്‍ച്ചറിയില്‍; ഞെട്ടിക്കുന്ന സംഭവം ഇന്ത്യയിൽ

കൊവിഡ് ബാധിച്ച്‌ മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങള്‍ ഒന്നരവര്‍ഷത്തിന് ശേഷം ദ്രവിച്ച നിലയില്‍ മോര്‍ച്ചറിയില്‍ കണ്ടെത്തി. രാജാജി നഗറിലെ ഇഎസ്‌ഐ ആശുപത്രിയിലെ മോര്‍ച്ചറിയാണ് ഒന്നരവര്‍ഷത്തോളം മൃതദേഹങ്ങള്‍ അനാഥമായി കിടന്നത്. കൊവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നില്ല. ബംഗ്ലൂരു കോര്‍പ്പറേഷനാണ് സംസ്കരിച്ചിരുന്നത്. ഇതിനായി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങളാണ് അവഗണിക്കപ്പെട്ടത്. ദുര്‍ഗന്ധം രൂക്ഷമായതോടെ വൃത്തിയാക്കാനെത്തിയ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.

ദുര്‍ഗന്ധം വമിച്ചതോടെ ശുചീകരണ തൊഴിലാളികളെത്തിയതോടെയാണ് അനാഥ മൃതദേഹങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. ടാഗ് നമ്ബര്‍ പരിശോധിച്ച്‌ മരിച്ചവരെ തിരിച്ചറിഞ്ഞു. ചാമരാജ്പേട്ട് സ്വദേശി ദുര്‍ഗ, മുനിരാജ് എന്നിവരുടെതാണ് മൃതദേഹങ്ങള്‍. 2020 ജൂലൈയിലാണ് ഇവര്‍ കൊവിഡ് ചികിത്സ തേടിയതും ആശുപത്രിയില്‍ വച്ച്‌ മരിച്ചതും. ഇവരുവരുടെ സംസ്കാരം നടത്തിയെന്നാണ് ബന്ധുക്കളെ അറിയിച്ചിരുന്നത്. മരണ സര്‍ട്ടിഫിക്കറ്റും നല്‍കിയിരുന്നു. നടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍ കോടതിയെ സമീപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments