HomeNewsShortകാലവർഷത്തെ നേരിടാൻ അണക്കെട്ടുകൾ സർവ്വസജ്ജം: ഒരുക്കങ്ങൾ പൂർത്തിയായി: എം എം മണി

കാലവർഷത്തെ നേരിടാൻ അണക്കെട്ടുകൾ സർവ്വസജ്ജം: ഒരുക്കങ്ങൾ പൂർത്തിയായി: എം എം മണി

ഇത്തവണ പരാതികൾക്കിടയില്ലാത്ത വിധം ഡാം മാനേജ്മെന്‍റ് നടപ്പാക്കാനുള്ള ശ്രമങ്ങളിലാണ് കെഎസ്ഇബി.
അണക്കെട്ടുക്കളുടെ സുരക്ഷയ്ക്കായി ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയെന്ന് വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. ഡാമുകൾ കൃത്യമായ സമയത്ത് തുറക്കുകയും അടയ്ക്കുകയും ചെയ്യും. ഇക്കാര്യങ്ങളിലെ നടപടിക്രമങ്ങൾ കെഎസ്ഇബി പൂർത്തിയാക്കിയെന്നും മന്ത്രി പറഞ്ഞു.

കനത്ത മഴയിൽ ഡാമുകൾ അശാസ്ത്രീയമായി തുറന്നതാണ് മഹാപ്രളയത്തിന് ഇടയാക്കിയതെന്ന് ആരോപണമുയർന്നിരുന്നു. കേരളത്തെ തകർത്ത മഹാപ്രളയത്തിന് ശേഷം വീണ്ടും കാലവർഷം എത്തുന്ന സാഹചര്യത്തിലാണ് കെഎസ്ഇബി അണക്കെട്ടുകളില്‍ പരിശോധന വേഗത്തിലാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments