HomeNewsShortമന്ത്രിയുടെ അശ്ലീല വീഡിയോ ഉണ്ടാക്കാൻ യുവതിയെ നിർബന്ധിച്ചതായി പരാതി; ക്രൈം നന്ദകുമാർ അറസ്റ്റിൽ; അറസ്റ്റ് കൊച്ചിയിൽ...

മന്ത്രിയുടെ അശ്ലീല വീഡിയോ ഉണ്ടാക്കാൻ യുവതിയെ നിർബന്ധിച്ചതായി പരാതി; ക്രൈം നന്ദകുമാർ അറസ്റ്റിൽ; അറസ്റ്റ് കൊച്ചിയിൽ വച്ച്

മന്ത്രി വീണ ജോ‍ർജിന്റെ അശ്ലീല വീഡിയോ നിർമിക്കാൻ സ്ഥാപനത്തിലെ ജീവനക്കാരിയെ പ്രേരിപ്പിച്ചു എന്ന പരാതിയിൽ ക്രൈം നന്ദകുമാർ കൊച്ചിയിൽ അറസ്റ്റിൽ. കാക്കനാട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. ആരോഗ്യമന്ത്രി വീണ ജോ‍ർജിന്റെ അശ്ലീല വീഡിയോ ഉണ്ടാക്കാൻ പ്രേരിപ്പിച്ചു എന്നും നിരസിച്ചപ്പോൾ മാനസികമായി പീഡിപ്പിച്ചുവെന്നുമാണ് യുവതിയുടെ പരാതി. എറണാകുളം എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം, മന്ത്രി വീണാ ജോർജിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ക്രൈം നന്ദകുമാർ എന്നറിയപ്പെടുന്ന ടി.പി. നന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്ന സുരേഷിന്റെ സമീപകാല ആരോപണങ്ങൾക്ക് പിന്നിൽ പി.സി. ജോർജും ക്രൈം മാസികയുടെ എഡിറ്റർ നന്ദകുമാറുമാണെന്ന് സോളാർ തട്ടിപ്പ് കേസ് പ്രതി സരിത നായർ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) മുമ്പാകെ ബോധിപ്പിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments