കൊലവിളി പ്രസംഗവുമായി സിപിഎം നേതാവ്: ‘ജയകൃഷ്ണൻ മാസ്റ്ററുടെ അവസ്ഥ വരും’

75

തിരഞ്ഞെടുപ്പ് അടുത്തിരിക്കവേ പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസംഗവുമായി സിപിഎം നേതാവ്. ഡി.വൈ.എഫ്.ഐ. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം രാഹുൽ രാജാണ് പ്രസംഗം നടത്തിയത്. എടച്ചേരിയിൽ സി.പി.എമ്മും യു.ഡി.എഫും തമ്മിൽ സംഘർഷം നടക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.എം. സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു രാഹുൽ രാജിന്റെ പ്രസംഗം.

സി.പി.എമ്മിനെതിരേ വന്നാൽ കെ.ടി. ജയകൃഷ്ണൻ മാസ്റ്ററുടെ അവസ്ഥയുണ്ടാകുമെന്നും അക്കാര്യം യൂത്ത് ലീഗ് ഓർമിക്കണമെന്നുമായിരുന്നു രാഹുലിന്റെ വാക്കുകൾ. യൂത്ത് ലീഗിനെ നിലയ്ക്ക് നിർത്തുമെന്നും അക്കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നും രാഹുൽ പറയുന്നുണ്ട്.

അപവാദ പ്രചരണവുമായി സി.പി.എമ്മിനെതിരേ വന്നാൽ ഒരു യൂത്ത് ലീഗുകാരനും യൂത്ത് കോൺഗ്രസുകാരനും പുറത്തിറങ്ങി നടക്കില്ല എന്നും രാഹുലിന്റെ പ്രസംഗത്തിലുണ്ട്.