HomeNewsShortസ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സി.പി.എം: 5 മന്ത്രിമാരും 33 എംഎൽഎമാരും പുറത്ത്

സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സി.പി.എം: 5 മന്ത്രിമാരും 33 എംഎൽഎമാരും പുറത്ത്

സിപിഎം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. മാനദണ്ഡങ്ങൾ പാലിച്ച് മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസക്കും ഉൾപ്പടെയുള്ളവരെ മാറ്റിനിർത്തിയാണ് സ്ഥാനാർഥി പട്ടിക. 11 വനിതകളാണ് പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്. കഴിഞ്ഞ തവണത്തേക്കാൾ കുറവാണിത്. കഴിഞ്ഞ തവണ പട്ടികയിൽ 12 വനിതകളുണ്ടായിരുന്നു. 2016-ൽ 92 സീറ്റുകളിൽ മത്സരിച്ച സിപിഎം ഇത്തവണ 85 സീറ്റുകളിലാണ് പോരാട്ടത്തിനിറങ്ങുന്നത്. പൊന്നാനിയിൽ ഉൾപ്പടെ പ്രാദേശിക എതിർപ്പ് ഉയർന്ന മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ മാറ്റിയിട്ടില്ല. 30 വയസിന് താഴെയുള്ള നാല് പേരാണ് പട്ടികയിലുള്ളത്. ബിരുധധാരികളായ 42 പേരുണ്ട്. അതിൽ 22 പേർ അഭിഭാഷകരാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments