HomeNewsShortശബരിമലയുടെ പേരിൽ പ്രചാരണം; മോഡിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി സിപിഎം

ശബരിമലയുടെ പേരിൽ പ്രചാരണം; മോഡിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി സിപിഎം

നരേന്ദ്ര മോദി തെരഞ്ഞെടുപ്പില്‍ വോട്ട് തേടിയെന്ന് ആരോപിച്ച്‌ സിപിഎമ്മും എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റികളും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. മോദി കഴിഞ്ഞ ദിവസം കര്‍ണാടകയിലെ ബംഗളൂരുവിലും മാംഗളൂരിലും തമിഴ്നാട്ടിലെ തേനിയിലും നടത്തിയ പ്രസംഗങ്ങള്‍ മുന്‍നിര്‍ത്തിയാണ് പരാതി നല്‍കിയിരിക്കുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും സിപിഎം പരാതി കൈമാറി. ആരാധനാലയങ്ങളോ മതമോ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തരുതെന്ന പെരുമാറ്റചട്ടം മോദി ലംഘിച്ചുവെന്നും നടപടിയെടുക്കണമെന്നുമാണ് സിപിഎമ്മിന്‍റെ ആവശ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments