രാജ്യത്ത് 24 മണിക്കൂറിൽ ആറായിരത്തിലധികം രോഗികൾ: മരണം 3583

10

രാജ്യത്ത് കൊറോണ കേസുകളുടെ എണ്ണത്തിൽ വൻ വർധന. 24 മണിക്കൂറിനിടയില്‍ റിപ്പോർട്ട് ചെയ്തത് 6088 കൊവിഡ് കേസുകൾ. ആദ്യമായാണ് 24 മണിക്കൂറിനിടയില്‍ ആറായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 1,18,447 ആയി ഉയര്‍ന്നു. 3583 ആണ് ഇന്ത്യയിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

41,642 പേർ ചികിത്സയിലുള്ള മഹാരാഷ്ട്രയാണ്  സ്ഥിതി ഏറ്റവും രൂക്ഷമായ സംസ്ഥാനം. 48533 പേരാണ് രാജ്യത്ത് ഇതുവരെ രോ​ഗമുക്തി നേടിയത്. അതിനിടെ, ലോക്സഭാ സെക്രട്ടറിയേറ്റിലെ ഒരു ഉദ്യോ​ഗസ്ഥന് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.