HomeNewsShortരാജ്യത്ത് 24 മണിക്കൂറിനിടെ 17,296 പേർക്ക് രോഗം: ആകെ മരണം 15,301

രാജ്യത്ത് 24 മണിക്കൂറിനിടെ 17,296 പേർക്ക് രോഗം: ആകെ മരണം 15,301

രാജ്യത്ത് 24 മണിക്കൂറിനിടെ 17,296 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതാദ്യമായിട്ടാണ് ഒരു ദിവസം ഇത്രയധികം പേർക്ക് കൊറോണ സ്ഥിരീകരിക്കുന്നത്. കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 407 പേർ മരിക്കുകയും ചെയ്തു. മഹാരാഷ്ട്രയിൽ മാത്രം രോഗബാധിതരുടെ എണ്ണം ഒന്നരലക്ഷത്തിനടുത്തെത്തിയിട്ടുണ്ട്. 6931 പേരാണ് അവിടെ മരിച്ചത്. 73,780 പേർക്കാണ് ഡൽഹിയിൽ രോഗം കണ്ടെത്തിയത്. 2429 മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു.

ഇതുവരെ 15,301 പേരാണ് ഇന്ത്യയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. 4,90,401 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 1,89,463 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 285637 പേർ രോഗമുക്തരായി ആശുപത്രി വിട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments