HomeNewsShortഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 37000 കടന്നു: മരണം 1218: രോഗമുക്തർ 9950

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 37000 കടന്നു: മരണം 1218: രോഗമുക്തർ 9950

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 37000 കടന്നു. ഇന്നു രാവിലത്തെ കണക്കനുസരിച്ച് രോഗബാധിതരുടെ എണ്ണം 37337 ആണ്. മരണസംഖ്യ ഉയർന്ന്‌ 1218 ൽ എത്തി. 24 മണിക്കൂറിനുള്ളിൽ 2000ൽ അധികം കേസുകളും 71 മരണങ്ങളും റിപ്പോർട്ട് ചെയ്തുവെന്ന് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.

26,167 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 9950 പേർ രോഗമുക്തി നേടി. 2,293 കേസുകളാണ് 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഒരു ദിവസം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments