HomeNewsShortഒഴിയുന്നില്ല ആശങ്ക, രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 15 ലക്ഷം കടന്നു; 24 മണിക്കൂറിൽ 768...

ഒഴിയുന്നില്ല ആശങ്ക, രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 15 ലക്ഷം കടന്നു; 24 മണിക്കൂറിൽ 768 മരണം കൂടി

രാജ്യത്ത് കോവിഡ് ആശങ്ക ഒഴിയുന്നില്ല. കൊവിഡ് രോഗികളുടെ എണ്ണം 15 ലക്ഷം കടന്നു. ഇത് വരെ 15,31,669 പേർക്ക് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 48513 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ രോഗ ബാധ കുറയുമ്പോൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കേസിന്‍റെ, 34 ശതമാനം തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലാണ് എന്നത് ഏറെ ആശങ്ക ഉണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ഏഴ് ദിവസമായി അമ്പതിനായിരത്തിനടുത്താണ് പ്രതിദിന വർധന. 768 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട ഔദ്യോഗിക കണക്കുകൾ പറയുന്നു. ഇത് വരെ 34,193 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. രോഗമുക്തി നിരക്ക് ഇപ്പോഴും 60 ശതമാനത്തിന് മുകളിലാണെന്നാണ് ആശ്വാസകരമായ വാർത്ത. ഇതുവരെ 9,88,029 പേർ കൊവിഡ് മുക്തരായി. നിലവിൽ 50,9447 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments