HomeNewsShortഇന്ത്യ: കോവിഡ് രോ​ഗബാധിതര്‍ 60 ലക്ഷത്തിലേക്ക് അടുക്കുന്നു; 24 മണിക്കൂറിനിടെ 85,362 പുതിയ രോഗികൾ

ഇന്ത്യ: കോവിഡ് രോ​ഗബാധിതര്‍ 60 ലക്ഷത്തിലേക്ക് അടുക്കുന്നു; 24 മണിക്കൂറിനിടെ 85,362 പുതിയ രോഗികൾ

ഇന്ത്യയിൽ കോവിഡ് രോ​ഗവ്യാപനം 60 ലക്ഷത്തിലേക്ക് അടുക്കുന്നതായി റിപ്പോർട്ട്. കോവിഡ് മരണനിരക്കും രാജ്യത്ത് ഉയരുകയാണ്. ദിവസേന ആയിരത്തിന് മുകളില്‍ പേരാണ് കോവിഡ് മൂലം മരിച്ചത്. ഇന്നലെ മാത്രം 1089 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 93,420 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,362 പേര്‍ക്ക് കോവിഡ് രോ​ഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 59,03,933 ആയി ഉയര്‍ന്നു. കോവിഡ് വ്യാപനം രൂക്ഷമാവുമ്ബോള്‍ രോ​ഗമുക്തി നിരക്ക് ഏറെ ആശ്വാസമാവുകയാണ്. 48,49,584 പേര്‍ രോ​ഗമുക്തി നേടി. 9,60,969 ആക്ടീവ് കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിച്ച്‌ മഹാരാഷ്ട്രയില്‍ രോ​ഗബാധിരുടെ എണ്ണം 13 ലക്ഷം കവിഞ്ഞു. ഇന്നലെ മാത്രം 17,794 പേര്‍ക്ക് രോ​ഗബാധ സ്ഥിരീകരിച്ചു. 13,00,757 പേര്‍ക്കാണ് സംസ്ഥാനത്ത് രോ​ഗബാധ സ്ഥിരീകരിച്ചത്. 34,761 പേര്‍ കോവിഡ് ബാധമൂലം മരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments