HomeNewsShortരാജ്യത്ത് കോവി‍ഡ് ബാധിതര്‍ 44 ലക്ഷത്തിലേക്ക് കുതിക്കുന്നു; 24 മണിക്കൂറിനിടെ 1115 മരണം

രാജ്യത്ത് കോവി‍ഡ് ബാധിതര്‍ 44 ലക്ഷത്തിലേക്ക് കുതിക്കുന്നു; 24 മണിക്കൂറിനിടെ 1115 മരണം

രാജ്യത്ത് രോ​ഗബാധിതരുടെ എണ്ണം 44 ലക്ഷത്തിലേക്ക് ഉയരുന്നു. ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 43,70,128 ആയി ഉയര്‍ന്നു. രാജ്യത്ത് കോവിഡ് മരണ സംഖ്യയും അനുദിനം ഉയരുകയാണ്. കോവിഡ് മരണങ്ങള്‍ ദിനംപ്രതി ആയിരം കവിഞ്ഞു.24 മണിക്കൂറിനിടെ 89,706 പേര്‍ക്ക് രോ​ഗം സ്ഥിരീകരിച്ചതായി ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. ഔദ്യോഗിക കണക്കനുസരിച്ച്‌ ഇത് വരെ 73,890 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചത്. നിലവില്‍ 8,97,394 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളത്. ഇത് വരെ 33,98,844 പേരാണ് രോഗമുക്തി നേടിയത്. 77.77 ശതമാനമാണ് നിലവില്‍ രോഗമുക്തി നിരക്ക്. രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയില്‍ ഒരു ദിവസം ഇരുപതിനായിരത്തില്‍ മേലെ കോവിഡ് രോ​ഗബാധ സ്ഥിരികരിച്ചു. ഇന്നലെമാത്രം സംസ്ഥാനത്ത് 20, 131 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments