ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 47 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ ദിവസം പ്രതിദിന വര്‍ധന തൊണ്ണൂറ്റിയേഴായിരത്തിന് മുകളിലെത്തിയിരുന്നു. 24 മണിക്കൂറിനിടെ തമിഴ്നാട്ടില്‍ 76 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ആകെ മരണസംഖ്യ 8,307ല്‍ എത്തി. ഗുജറാത്തില്‍ 1,365 പേര്‍ക്കും ഒഡീഷയില്‍ 3,777 പേര്‍ക്കും പഞ്ചാബില്‍ 2,441 പേര്‍ക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 22,084, ആന്ധ്രയില്‍ 9,901, കര്‍ണാടകയില്‍ 9,140, തമിഴ്നാട്ടില്‍ 5,495, ഉത്തര്‍ പ്രദേശില്‍ 6,846 പേരാണ് ശനിയാഴ്ച രോഗികളായത്. ശനിയാഴ്ച ന്യൂഡെല്‍ഹിയിലും പ്രതിദിന വര്‍ധന ഉയര്‍ന്നു. 4,321 പേര്‍ക്കാണ് രോഗം ബാധിച്ചത്.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 47 ലക്ഷത്തിലേക്ക് അടുക്കുന്നു; പ്രതിദിന രോഗികൾ ഒരുലക്ഷത്തിനടുത്ത്; ജാഗ്രത
RELATED ARTICLES