രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷം കടന്നു: രോ​ഗമുക്തി നിരക്ക് 86.36%

26

 

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷം കടന്നു. 66,732 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോ​ഗികളുടെ എണ്ണം 71,20,539 ആയി. 816 മരണം കൂടി ഔദ്യോ​ഗികമായി സ്ഥരീകരിച്ചിട്ടുണ്ട്. ഇത് വരെ 1,09,150 പേ‌ർ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്ക്. 1.53 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്. നിലവിൽ 8,61,853 പേ‌‌‍‌ർ ചികിത്സയിലുണ്ടെന്നും കേന്ദ്ര സ‌ർക്കാരിന്റെ കണക്കുകൾ പറയുന്നു.
ഇത് വരെ 61,49,535 പേ‌ർ കൊവിഡ് മുക്തി നേടിയെന്നാണ് കേന്ദ്ര കണക്ക്. 86.36 ശതമാനമാണ് രാജ്യത്തെ രോ​ഗമുക്തി നിരക്ക്.