അഞ്ചാം ദിവസവും രോഗികൾ ഒരുലക്ഷത്തിലേറെ: രാജ്യത്ത് രോഗവ്യാപനം അതിരൂക്ഷമെന്ന് ആരോഗ്യ മന്ത്രാലയം

31

തുടർച്ചയായ അഞ്ചാം ദിവസവും രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തിൽ പരിശോധന വർധിപ്പിക്കാനും കോവിഡ് വാക്സിൻ വിതരണം ശക്തിപ്പെടുത്താനുമാണ് സംസ്ഥാനങ്ങൾക്ക് ലഭിച്ച നിർദേശം. വാക്സിൻ വിതരണം വിപുലപ്പെടുത്താൻ സംസ്ഥാനങ്ങൾ കർമപദ്ധതികൾ രൂപീകരിച്ചു തുടങ്ങി.

രാജ്യത്ത് ആകെ കോവിഡ് കേസുകളുടെ എണ്ണം 1,32,05,926 ആയി. മരണസംഖ്യ 1,68,436 ആയി ഉയർന്നു. 1,19,90,859 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 10,46,631 പേരാണ് ചികിത്സയിലുള്ളതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.