24 മണിക്കൂറിനിടെ 1.15 ലക്ഷം രോഗികൾ: ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്: ഇന്ത്യയിൽ കോവിഡ് അതിരൂക്ഷം

10

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,736 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ കോവിഡ് പ്രതിദിന കേസുകളാണ് ഇത്. 24 മണിക്കൂറിനിടെ 630 പേർ രോഗബാധയെ തുടർന്ന് മരിച്ചിട്ടുണ്ട്. 59,856 പേർ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,28,01,785 ആയി ഉയർന്നു. 1,17,92,135 പേർ രോഗമുക്തി നേടി. നിലവിൽ 8,43,473 പേരാണ് ചികിത്സയിലുള്ളത്.