രാജ്യത്ത് 24 മണിക്കൂറിനിടെ 17,407 പേർക്ക് കോവിഡ്: ആകെ രോഗികളിൽ 85ശതമാനവും 6 സംസ്ഥാനങ്ങളിൽ

36

രാജ്യത്ത് 24 മണിക്കൂറിനിടെ 17,407 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.24 മണിക്കൂറിനിടെ 89 പേർ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,11,56,923 ആയി വർധിച്ചു. ആകെ രോഗികളിൽ 85 ശതമാനത്തോളവും കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്നാട്, ഗുജറാത്ത്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്.വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി രാജ്യത്തുടനീളം 1,66,16,048 പേർ വാക്സിൻ കുത്തിവെപ്പെടുത്തതായും കണക്കുകൾ പറയുന്നു.

14,031 പേർകൂടി കഴിഞ്ഞ ദിവസം രോഗമുക്തരായി. 1,08,26,075 പേരാണ് ഇതിനോടകം രോഗമുക്തിനേടിയത്. നിലവിൽ വിവിധ സംസ്ഥാനങ്ങളിലായി 1,73,413 പേർ ചികിത്സയിലുണ്ട്.