HomeNewsShortസ്കൂൾ വിദ്യാർത്ഥികളിൽ കൂട്ടത്തോടെ കോവിഡ് പടരുന്നു; ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ തമിഴ്‌നാട്ടിലും തെലങ്കാനയിലും കനത്ത ജാഗ്രത

സ്കൂൾ വിദ്യാർത്ഥികളിൽ കൂട്ടത്തോടെ കോവിഡ് പടരുന്നു; ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ തമിഴ്‌നാട്ടിലും തെലങ്കാനയിലും കനത്ത ജാഗ്രത

തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ സ്കൂളിലും തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലെ ഒരു സ്വകാര്യ സ്കൂളിലുമായി കോവിഡ് പടരുന്നത് ആശങ്കയ്ക്കിടയാക്കുന്നു. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ മഹാത്മാ ജ്യോതിറാവു ഫുലെ വെൽഫെയർ സ്‌കൂളിൽ തിങ്കളാഴ്ച 46 വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ 27 പേർ കൂടി പോസിറ്റീവായി. ഇവിടെ ശേഷിക്കുന്ന വിദ്യാർത്ഥികളെയും ജീവനക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. തമിഴ്നാട്ടിലെ സ്കൂളിൽ 27 വിദ്യാർത്ഥികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെയും കൂടുതൽ വിദ്യാർത്ഥികളെ ഉടൻ പരിശോധനയ്ക്ക് വിധേയരാക്കും. കർണാടകത്തിലെ മെഡിക്കൽ, നഴ്സിംഗ് കോളേജ് ഉൾപ്പടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടിരുന്നു. ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് കടുത്ത ജാഗ്രത തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments