HomeNewsShortസംസ്ഥാനത്ത് ഉറവിടമറിയാത്ത കൂടുതല്‍ രോഗികൾ: സമൂഹവ്യാപന സാധ്യത !

സംസ്ഥാനത്ത് ഉറവിടമറിയാത്ത കൂടുതല്‍ രോഗികൾ: സമൂഹവ്യാപന സാധ്യത !

സംസ്ഥാനത്ത് പരിശോധനയില്‍ ഉറവിടമറിയാത്ത കൂടുതല്‍ രോഗികളെ കണ്ടെത്തിത്തുടങ്ങി. രോഗം വന്ന് ഒരു ചികിത്സയും തേടാതെ ഭേദമായവരേയും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തു ഐസിഎംആർ നടത്തിയ സിറോ സർവൈലൻസിലും ഇത്തരം ആളുകളെ കണ്ടെത്തി. സര്‍ക്കാരിന്‍റെ ഔദ്യോഗിക കണക്കു പ്രകാരം മാര്‍ച്ച് 23 മുതല്‍ ഇതുവരെ ഉറവിടമറിയാത്ത 70ലേറെ കൊവിഡ് രോഗികൾ ഉണ്ട്. ഇതുവരെ 21 മരണങ്ങൾ. ഇതില്‍ 8 പേരുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല.

നിലവിലെ സ്ഥിതി പരിഗണിച്ചാൽ സംസ്ഥാനത്ത് ചെറിയ തോതിലെങ്കിലും കൊവിഡ് സമൂഹ വ്യാപനം നടന്നിരിക്കാമെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ അഭിപ്രായം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments