രാജ്യത്ത് വീണ്ടും കുതിച്ചുയർന്ന് കോവിഡ്: 24 മണിക്കൂറിൽ ആദ്യമായി ഒരു ലക്ഷത്തിധികം രോഗികൾ

11

ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകൾ ഒരു ലക്ഷം പിന്നിട്ടു. 1.03,558 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ റിപ്പോർട്ട് ചെയ്തത്. 478 പേർ രോഗബാധയെ തുടർന്ന് മരിച്ചു.തുടർച്ചയായ 26-ാം ദിവസമാണ് രാജ്യത്ത് കോവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. മഹാരാഷ്ട്ര, കർണാടക, ഛത്തീസ്ഗഢ്, ഡൽഹി, തമിഴ്നാട്, ഉത്തർപ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ് എന്നീ എട്ട് സംസ്ഥാനങ്ങളിലാണ് ആശങ്കയുണർത്തുന്ന തരത്തിൽ കേസുകൾ വർധിക്കുന്നത്.

ആകെ കോവിഡ് കേസുകളുടെ എണ്ണം 1,25,89,067 ആയി ഉയർന്നു. 1,16,82,136 പേർ രോഗമുക്തി നേടി. നിലവിൽ 7,41,830 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണസംഖ്യ 1,65,101 ആയി. രാജ്യത്ത് ഇതുവരെ 7,91,05,163 പേർക്ക് കോവിഡ്-19 വാക്സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.