HomeNewsShortഇന്ത്യയിൽ കോവിഡ് ബാധിതർ 1.60 ലക്ഷം അടുക്കുന്നു: 24 മണിക്കൂറിൽ മരണം 194, രോഗികൾ 6566

ഇന്ത്യയിൽ കോവിഡ് ബാധിതർ 1.60 ലക്ഷം അടുക്കുന്നു: 24 മണിക്കൂറിൽ മരണം 194, രോഗികൾ 6566

ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,58,333 ആയി ഉയർന്നു. ഇത് തുടർച്ചയായ ഏഴാമത്തെ ദിവസമാണ് പുതിയ കോവിഡ് കേസുകളുടെ എണ്ണം 6,000ന് മുകളിൽ എത്തുന്നത്. 4 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 6,566 പുതിയ കോവിഡ് -19 കേസുകളാണ്. 24 മണിക്കൂറിനിടെ 194 പേരാണ് മരിച്ചത്. ഇതോടെ ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,531 ആയി. രാജ്യത്ത് രോഗമുക്തി നേടുന്നതിന്റെ നിരക്ക് ഉയരുന്നുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നത്. രോഗം ബാധിക്കുന്നതിൽ 42.45 ശതമാനം ആളുകളും രോഗമുക്തി നേടിയെന്നും ആരോഗ്യമന്ത്രാലയം പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments