ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 5500 കടന്നു: 24 മണിക്കൂറിനിടെ മരണം 17

24

ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 5500 കടന്നു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5734 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 166 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 17 പേരാണ് മരിച്ചത്. ഒരു ദിവസത്തിനിടെ 540 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. കോവിഡ് രോഗബാധ മഹാരാഷ്ട്രയിലാണ് ഏറെ വ്യാപിക്കുന്നത്. ഇവിടെ രോഗബാധിതരുടെ എണ്ണം 1135 ആയി ഉയര്‍ന്നു.