HomeNewsShortകോവിഡ് 19: ലോകത്ത് ഏ‌റ്റവും കൂടുതല്‍ രോഗമുക്തി നിരക്ക് ഇന്ത്യയില്‍; കേസുകളുടെ എണ്ണം 49 ലക്ഷം...

കോവിഡ് 19: ലോകത്ത് ഏ‌റ്റവും കൂടുതല്‍ രോഗമുക്തി നിരക്ക് ഇന്ത്യയില്‍; കേസുകളുടെ എണ്ണം 49 ലക്ഷം കടന്നു

ലോകത്ത് ഏ‌റ്റവുമധികം പേര്‍ കൊവിഡ് മുക്തരായത് ഇന്ത്യയിലാണ് എന്ന ആശ്വാസവാര്‍ത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. കൊവിഡ് പോസി‌റ്റീവായവരുടെ എണ്ണം 49 ലക്ഷം കടന്നു. 49,30,237 ആണ് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 83,809 പോസി‌റ്റീവ് കേസുകളാണ് രാജ്യത്ത് റെക്കോര്‍ഡ് ചെയ്‌തത്. 1054 പേര്‍ മരണമടഞ്ഞു. 9,90,061 ആക്‌ടീവ് കേസുകളാണ് നിലവില്‍ രാജ്യത്തുള‌ളത്. ആകെ മരണം 80,776. ആറ് കോടിയോളം സാമ്ബിളുകളാണ് ഇന്ത്യയില്‍ പരിശോധന നടത്തിയത്. 5,83,12,273 സാമ്ബിളുകളാണ് പരിശോധിച്ചത്. രാജ്യത്ത ഏ‌റ്റവുമധികം കൊവിഡ് രോഗികളുള‌ള സംസ്ഥാനം മഹാരാഷ്‌ട്ര ആണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments