ആശങ്കയുയർത്തി കോവിഡ് വ്യാപനം: 24 മണിക്കൂറിൽ രോഗികൾ 8000 കടന്നു, മരണം 265

31

രാജ്യത്ത് ആശങ്ക ഉയർത്തി കൊറോണ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. കഴിഞ്ഞ ഒരാഴ്ചയായി 6000 ത്തിലധികം പുതിയ കേസുകൾ വീതമാണ് ഇന്ത്യയിൽ ഓരോ ദിവസവും സ്ഥിരീകരിക്കുന്നത്.  എന്നാൽ ഇന്നലെ 24 മണിക്കൂറിനിടെ ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചത് 7964 പേർക്കാണ്. ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. 265 പേരാണ് ഒറ്റ ദിവസം ഇന്ത്യയിൽ മരിച്ചത്. ഈ കണക്കുകളാണ് അധികൃതരെ ആശങ്കയിലാഴ്ത്തുന്നത്.

രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1.65 ലക്ഷമായി. 4971 പേരാണ് ഇതുവരെ കോവിഡ് ബാധിതരായി മരണപ്പെട്ടത്. ഏറ്റവും കൂടുതൽ മരണം പുതുതായി രേഖപ്പെടുത്തിയ രാജ്യങ്ങളിൽ അഞ്ചാം സ്ഥാനത്താണ് ഇപ്പോൾ ഇന്ത്യ.