കൊറോണ വൈറസ് : ചൈനയിലെ പ്രമുഖ ആശുപത്രി മേധാവി മരണപ്പെട്ടു: ചൈനയിൽ മരിച്ചവരുടെ എണ്ണം രണ്ടായിരം അടുക്കുന്നു

38

കൊറോണ വൈറസ് ബാധ മൂലം ചൈനയിലെ വുഹാനിലെ പ്രമുഖ ആശുപത്രി മേധാവി മരണപ്പെട്ടു. വുഹാഹ് വുചാങ് ആശുപത്രി ഡയറക്ടർ ലിയു ഷിമിങ് ആണ് മരണപ്പെട്ടതെന്ന് സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് ദിവസങ്ങളിലായി കൊറോണ ബാധിച്ച് മരിക്കുന്ന സംഭവത്തിൽ 31 ശതമാനത്തിന്റെ കുറവുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1868 ആയി. ചൊവ്വാഴ്‍ച രാവിലെ ചൈനയിലെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷനാണ് മരണസംഖ്യ പുറത്തുവിട്ടത്.

തിങ്കളാഴ്‍ച ഹുബെയ് പ്രവിശ്യയില്‍ മരിച്ചത് 93 പേരാണ്. രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലായി അഞ്ചുപേരും മരിച്ചു. പുതുതായി 1886 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി ഹെല്‍ത്ത് കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്‍തു. 72436 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധ സ്ഥീരികരിച്ചവരിൽ ഭൂരിഭാഗവും വൈറസിന്‍റെ പ്രഭവകേന്ദ്രമായ വുഹാന്‍ ഉള്‍പ്പെട്ട ഹുബെയ് പ്രവിശ്യയിലാണ്.