രാജ്യത്ത് 24 മണിക്കൂറിനിടെ ആറായിരത്തിലധികം രോഗികൾ: ആകെ രോഗികൾ ഒന്നേകാൽ ലക്ഷം കടന്നു

27

രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണത്തിൽ വീണ്ടും റെക്കോർഡ് വർധന. 24 മണിക്കൂർ സമയത്തിനിടയിൽ 6654 പുതിയ രോഗികളാണ് ഇന്ത്യയിൽ ഉണ്ടായത്. ഒരു ദിവസത്തിനിടെ ആദ്യമായാണ് ഇത്രയും ആളുകൾക്ക് ഒരുമിച്ച് രോഗം സ്ഥിരീകരിക്കുന്നത്. ഇത്രയും സമയത്തിനിടയിൽ 137 മരണവും രാജ്യം കണ്ടു. രാജ്യത്ത് ഇതുവരെ രോഗംബാധിച്ചവരുടെ എണ്ണം ഒന്നേകാൽ ലക്ഷം കടന്ന് 1,25,101 ആയി. അതിൽ 51784 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 3720 പേർ മരിക്കുകയും ചെയ്തു.