ഇന്ത്യയിൽ കൊറോണ മൂന്നാം ഘട്ടത്തിലേക്കെന്നു വിലയിരുത്തൽ: ഇനി അതീവ ജാഗ്രതയുടെ സമയം

25

കോവിഡ് 19 ഇന്ത്യയിൽ മൂന്നാം ഘട്ടത്തിലേക്ക് കടന്നുവെന്ന് പ്രഗത്ഭരുടെ വിലയിരുത്തൽ. മാർച്ച് 22നും മാർച്ച് 28നും ഇടയിൽ 2877 പേരിൽ നടത്തിയ പഠനത്തിൽ 48പേരിൽ രോഗം സ്ഥിരീകരിച്ചു. മാർച്ച് 29നും ഏപ്രിൽ 2നും 2069 തീവ്രമായ രോഗലക്ഷണങ്ങളുള്ളവരിൽ നടത്തിയ ടെസ്റ്റുകളിൽ 54 എണ്ണം പോസിറ്റീവ് ആയിരുന്നു. കൃത്യമായി പറഞ്ഞാൽ 5911 തീവ്രരോഗലക്ഷണങ്ങളുള്ളവരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയപ്പോൾ അതിൽ 104(1.8%) പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ആദ്യഘട്ടത്തിൽ ഐസിഎംആർ നടത്തിയ പഠനത്തിൽ സാമൂഹിക വ്യാപന സൂചനകളില്ല എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ രണ്ടാംഘട്ടത്തിലെ പഠനത്തിൽ സാമൂഹിക വ്യാപന സാധ്യത വെളിവാക്കുന്ന പോസിറ്റീവ് കേസുകളാണ് കണ്ടെത്താൻ കഴിഞ്ഞത്.