HomeNewsShortഇന്ത്യയിൽ 7 ലക്ഷത്തിലധികം കോവിഡ് ബാധിതർ; സ്ഥിതി അതീവഗുരുതരം; അമേരിക്കയിൽ 24 മണിക്കൂറിനിടെ 49,427 പേർക്ക്...

ഇന്ത്യയിൽ 7 ലക്ഷത്തിലധികം കോവിഡ് ബാധിതർ; സ്ഥിതി അതീവഗുരുതരം; അമേരിക്കയിൽ 24 മണിക്കൂറിനിടെ 49,427 പേർക്ക് രോഗം

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഏഴ് ലക്ഷം കടന്നു. ഡൽഹിയിൽ രോഗികളുടെ എണ്ണം ഒരുലക്ഷം പിന്നിട്ടു.ഇന്നലെ മാത്രം 1379 പേർക്കാണ് രാജ്യതലസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 72,088 പേർ ഇതുവരെ രോഗമുക്തി നേടി. 3115 പേർ മരിച്ചു.മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം 5368 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് 20,000 ത്തോളം മരണങ്ങളാണ് ഇതിനോടകം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലോകമാകെ കൊവിഡ് ബാധിതരുടെ എണ്ണം 11,732,996 ആയി ഉയർന്നു. മരണസംഖ്യ 540,137 ആയി. അമേരിക്കയിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,427പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെയു.എസിൽ ആകെ കൊവിഡ് ബാധിതരുടെ എണ്ണം മുപ്പത് ലക്ഷം കടന്നു. കൊവിഡ് ബാധിതരുടെ എണ്ണത്തിൽ അമേരിക്കയും ബ്രസീലും മാത്രമാണ് ഇപ്പോൾ ഇന്ത്യയ്ക്ക് മുന്നിലുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments