HomeNewsShortക്ലിഫ് ഹൗസിലെ സുരക്ഷാവീഴ്ച: 5 പോലീസുകാർക്ക് സസ്പെൻഷൻ: മ്യൂസിയം എസ്ഐയെ സ്ഥലംമാറ്റി

ക്ലിഫ് ഹൗസിലെ സുരക്ഷാവീഴ്ച: 5 പോലീസുകാർക്ക് സസ്പെൻഷൻ: മ്യൂസിയം എസ്ഐയെ സ്ഥലംമാറ്റി

 

തിരുവനതപുരത്ത് നടന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെ ക്ലിഫ് ഹൗസിലുണ്ടായ സുരക്ഷ വീഴ്‌ചയിൽ മ്യൂസിയം എസ് ഐയെയും സി ഐയെയും സ്ഥലം മാറ്റി. അഞ്ച് പൊലീസുകാരെ സസ്‌പെൻഡ് ചെയ്‌തു. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ക്ലിഫ് ഹൗസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. ഇതിനിടെ ഏതാനും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസിന്റെ കണ്ണിൽപ്പെടാതെ ക്ലിഫ് ഹൗസിലേക്ക് ഓടിക്കയറുകയായിരുന്നു. പിന്നീട് കൂടുതൽ പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്തു നീക്കി. വീഴ്‌ചയിൽ നടപടിയുണ്ടാകുമെന്ന് ഇന്നലെ രാത്രി തന്നെ പൊലീസ് വൃത്തങ്ങൾ സൂചന നൽകിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments