ഡൽഹിയിൽ ആർജെഡിയെ കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങി കോൺഗ്രസ്‌ : വരുന്നത് ശക്തമായ ത്രികോണ മത്സരം

97

തിരഞ്ഞെടുപ്പിന് ദില്ലി ഒരുങ്ങിക്കഴിഞ്ഞു. നിയമസഭയിലേക്ക് ആകെയുള്ള 70 സീറ്റുകളിലും ഒറ്റഘട്ടമായി ഫെബ്രുവരി എട്ടിനാണ് ദില്ലിയില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഫെബ്രവരി 11 ന് വോട്ടെണ്ണും.ആം ആദ്മി, കോണ്‍ഗ്രസ്, ബിജെപി എന്നീ മൂന്ന് പ്രമുഖ പാര്‍ട്ടികളും തനിച്ച് മത്സരിക്കാന്‍ ഒരുങ്ങിയതോടെ ശക്തമായ ത്രികോണ മത്സരമായിരിക്കും ദില്ലിയില്‍ നടക്കുകയെന്ന് ഉറപ്പാണ്. അധികാരം പിടിക്കാന്‍ ഉറപ്പിച്ച് തന്നെയാണ് മൂന്ന് പാര്‍ട്ടികളും തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നത്. പുതിയ സംഖ്യസാധ്യതകളും പാര്‍ട്ടികളും തേടുന്നുണ്ട്.

രാജ്യതലസ്ഥാനത്തെ ഭരണം പിടിക്കാന്‍ ബിജെപി രണ്ടും കല്‍പ്പിച്ച് രംഗത്ത് ഇറങ്ങുമെന്ന് ഉറപ്പായതോടെ ആംആദ്മിയും കോണ്‍ഗ്രസും സഖ്യം രൂപീകരിച്ച് മത്സരിച്ചേക്കുമെന്ന ചില സൂചനകള്‍ ആദ്യഘട്ടത്തില്‍ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ സഖ്യത്തിനില്ലെന്ന് ഇരുപാര്‍ട്ടികളും വ്യക്തമായതോടെ ദില്ലി ത്രികോണ മത്സരത്തിന് സജ്ജമാവുകയായിരുന്നു.