തമ്മില്‍ തല്ലി പാലായില്‍ തോറ്റ സാഹചര്യം ഇനി ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിൽ കോണ്‍ഗ്രസ്. കുട്ടനാട് സീറ്റിന്റെ പേരിൽ ജോസഫ് – ജോസ് കെ മാണി വിഭാഗങ്ങൾ ഇപ്പോഴെ തർക്കം തുടങ്ങിയ സാഹചര്യത്തിലാണ് പുതിയ നിലപാടുമായി കോൺഗ്രസ് രംഗത്ത് എത്തിയത്.
കേരള കോൺഗ്രസിന്റെ ഏത് വിഭാഗത്തിനാണ് സീറ്റ് എന്നത് രണ്ടു കൂട്ടരും ചേര്‍ന്ന് രമ്യമായി തീരുമാനിക്കണം. സീറ്റിന്റെ പേരില്‍ തര്‍ക്കമോ തമ്മിലടിയോ ഉണ്ടായാല്‍ കോണ്‍ഗ്രസ് കയ്യുംകെട്ടി നോക്കിനില്ക്കില്ലെന്ന മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.