മുഴുവന്‍ കോണ്‍ഗ്രസ് കമ്മിറ്റികളും പിരിച്ചുവിട്ടു പ്രിയങ്ക: കോൺഗ്രസ്സിൽ അടിമുടി മാറ്റം

72

തിരഞ്ഞെടുപ്പിലെ തിരിച്ചടി നല്‍കിയ ഷോക്കില്‍ നിന്ന് കരകയറാന്‍ കോണ്‍ഗ്രസ് പുതിയ നീക്കങ്ങള്‍ക്ക് തുടക്കമിട്ടു. മുഴുവന്‍ ജില്ലാ കമ്മിറ്റികളും പിരിച്ചുവിടാന്‍ യുപി കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു. എല്ലാ കമ്മിറ്റികളും പുനസ്സംഘടിപ്പിക്കുകയാണ് ലക്ഷ്യം.
കര്‍ണാടകത്തില്‍ പിസിസി കഴിഞ്ഞാഴ്ച പിരിച്ചുവിട്ടിരുന്നു. പിസിസി അധ്യക്ഷനെയും വര്‍ക്കിങ് പ്രസിഡന്റിനെയും മാത്രം നിലനിര്‍ത്തിയ ശേഷമാണ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത്. സമാനമായ നീക്കം തന്നെയാണ് ഉത്തര്‍ പ്രദേശിലും.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ മണ്ഡലങ്ങളിലും രണ്ടംഗ സമിതിയെ നിയോഗിച്ചു. ഇവരാണ് മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക. ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ് പുനസംഘടനയ്ക്ക് നേതൃത്വം നല്‍കുന്നത് അജയ് കുമാര്‍ ലല്ലുവായിരിക്കും. പ്രിയങ്കയുടെ നിര്‍ദേശ പ്രകാരമാണ് സമ്പൂര്‍ണ അഴിച്ചുപണിക്ക് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.