HomeNewsShortഓഖി: ഒരാളുടെ മൃതദേഹംകൂടി കണ്ടെടുത്തു; മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി

ഓഖി: ഒരാളുടെ മൃതദേഹംകൂടി കണ്ടെടുത്തു; മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാവികസേനയും എയര്‍ഫോഴ്സും കോസ്റ്റ്ഗാര്‍ഡും അഭിനന്ദനാര്‍ഹമായ സേവനമാണ് കാഴ്ചവെച്ചതെന്നും അവരോടു നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു. പരിക്കേറ്റവര്‍ക്ക് സൗജന്യചികിത്സക്കൊപ്പം ധനസഹായം 5000 രൂപയില്‍ നിന്ന് 20000 രൂപയാക്കിയും ഉയര്‍ത്തിയിട്ടുണ്ട്. മത്സ്യബന്ധന വകുപ്പിന്റെ നഷ്ടപരിഹാരത്തിനു പുറമെയാണിത്.

ഓഖി ചുഴലിക്കാറ്റില്‍ ബോട്ടുകള്‍ നഷ്ടമായവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും മുഖ്യമന്ത്രി ഉറപ്പുനല്‍കി.ഭാവിയില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിടുന്ന സാഹചര്യം ഒഴിവാക്കാനായി മത്സ്യത്തൊഴിലാളികള്‍ക്ക് അപായസന്ദേശം എത്തിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഓരോ മത്സ്യത്തൊഴിലാളിയ്ക്കും വ്യക്തിപരമായി സന്ദേശം ലഭിക്കത്തക്കവിധമുള്ള സംവിധാനം ഒരുക്കാനാണ് ആലോചന. നിലവില്‍ 30 ദുരിതാശ്വാസക്യാംപുകളിലായി 529 പേരാണുള്ളത്. ഇവിടെ സൗജന്യമായി മരുന്നുകള്‍ എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പ് തീരദേശമേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments