HomeNewsShortരാഹുല്‍ ഗാന്ധിക്കെതിരായ പ്രസ്താവന; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്; ക്ലീന്‍ ചിറ്റ്...

രാഹുല്‍ ഗാന്ധിക്കെതിരായ പ്രസ്താവന; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്; ക്ലീന്‍ ചിറ്റ് നാലാം തവണ

രാഹുല്‍ ഗാന്ധിക്കെതിരായ പ്രസ്താവനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കാന്‍ തീരുമാനിച്ചത് ഹിന്ദു ന്യുനപക്ഷ സീറ്റ്‌ ആയതിനാലാണെന്ന മോദിയുടെ പ്രസ്താവനയില്‍ ചട്ടലംഘനം ഇല്ലെന്ന് കമ്മിഷന്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം ആറിന് മഹാരാഷ്ട്രയിലെ നന്ദേദിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.
നേരത്തെ പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ പേരില്‍ വോട്ട് ചോദിച്ചെന്ന പരാതിയിലും,​ ആണവായുധങ്ങള്‍ ദീപാവലിക്ക് പൊട്ടിക്കാനുള്ളതല്ലെന്ന പ്രസ്താവനയിലും നരേന്ദ്രമോദിയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ് ലഭിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments