ത്യശൂരിൽ അതിഥി തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടൽ; ആറുവയസുകാരൻ വെട്ടേറ്റു മരിച്ചു

11

തൃശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടൽ.സംഘർഷത്തിനിടെ അമ്മാവന്റെ വെട്ടേറ്റ് ആറു വയസുകാരൻ മരിച്ചു.അതിഥി തൊഴിലാളിയുടെ മകനായ നാജുർ ഇസ്ലാം ആണ് മരിച്ചത്. അമ്മാവൻ ജമാലുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സ്വത്ത് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. കുട്ടിയുടെ അമ്മയ്ക്കും മറ്റൊരു തൊഴിലാളിക്കും പരുക്കേറ്റിട്ടുണ്ട്. അസം സ്വദേശിയാണ് ഇവര്‍. വെട്ടിയ ആളെ മറ്റു തൊഴിലാളികള്‍ വരന്തരപ്പിള്ളി പൊലീസിന് കൈമാറി. പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.