സ്ഥാനത്ത് ആരാധനാലയങ്ങൾ തിങ്കളാഴ്ച മുതൽ തുറന്നേക്കും: ജനങ്ങൾ സ്വയം നിയന്ത്രിക്കണമെന്ന് ചീഫ് സെക്രട്ടറി

32

സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത. മനോരമ ന്യൂസിനോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരേസമയം പ്രവേശനം അനുവദിക്കുന്ന വിശ്വാസികളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. ഉല്‍സവങ്ങള്‍ പോലുള്ള ആഘോഷങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും. ഇത് സംബന്ധിച്ച സംസ്ഥാനത്തിന്റെ ശുപാര്‍ശ ഉടന്‍ കേന്ദ്രത്തിന്  സമർപ്പിക്കും.

ആരാധനാലയങ്ങള്‍ തുറന്നാലും രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ ജനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും സമൂഹം അതിന് പ്രാപ്തരായെന്നാണ് വിശ്വാസമെന്നും ചീഫ് സെക്രട്ടറി മനോരമ ന്യൂസിലെ ഇന്റർവ്യൂവിൽ പങ്കെടുക്കവേ പറഞ്ഞു.