HomeNewsShortഇന്ധനവില വര്‍ധന പിടിച്ച്‌ നിര്‍ത്താന്‍ കേന്ദ്രം: എക്‌സൈസ് നികുതി വെട്ടിക്കുറച്ചേക്കും

ഇന്ധനവില വര്‍ധന പിടിച്ച്‌ നിര്‍ത്താന്‍ കേന്ദ്രം: എക്‌സൈസ് നികുതി വെട്ടിക്കുറച്ചേക്കും

ഇന്ധന വില വര്‍ധനവ് പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം ആലോചിക്കുന്നു. കഴിഞ്ഞ സാമ്ബത്തിക വര്‍ഷം എണ്ണവിലയില്‍ അന്താരാഷ്ട്ര വിപണിയില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ കോവിഡ് – സാമ്ബത്തിക പ്രതിസന്ധി മറികടക്കുന്നതിനായി ആ കാലഘട്ടത്തില്‍ എക്‌സൈസ് നികുതി വര്‍ധിപ്പിച്ചിരുന്നു.

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയരുകയാണ്. ഇതിന് ആനുപാതികമായി എക്‌സൈസ് നികുതി ഉയരുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ നികുതി വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ പുനര്‍ വിചിന്തനം നടത്തുന്നത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയിലുണ്ടായ കുറവിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കുന്നത് ഈ വര്‍ധനവ് മൂലം തടയപ്പെട്ടുവെന്നാണ് സാമ്ബത്തിക വിദഗ്ധരും മറ്റും ചൂണ്ടിക്കാണിച്ചത്. ധനകാര്യ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുള്ള പുതിയ ഇടപെടല്‍ സംബന്ധിച്ച്‌ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് പ്രമുഖ വാര്‍ത്താ ഏജന്‍സിയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments