HomeANewsTHE BIG BREAKINGഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം; ഒൻപത് ദിവസത്തെ ദുഃഖാചരണത്തിന് ആഹ്വാനം ചെയ്ത് സിബിസിഐ

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം; ഒൻപത് ദിവസത്തെ ദുഃഖാചരണത്തിന് ആഹ്വാനം ചെയ്ത് സിബിസിഐ

ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തെ തുടർന്ന് ഒൻപത് ദിവസത്തെ ദുഃഖാചരണത്തിന് ആഹ്വാനം ചെയ്ത് സിബിസിഐ. വിശ്വാസികൾ വിശുദ്ധ കുർബാനയിൽ പങ്കെടുത്ത് ഫ്രാൻസിസ് മാർപാപ്പയ്ക്കായി പ്രാർഥിക്കണമെന്നാണ് ആഹ്വാനം. നാളെയോ ഏറ്റവും അടുത്ത ദിവസമോ വിശുദ്ധ കുർബാനയിൽ പങ്കെടുക്കണം. സംസ്കാര ദിനവും പ്രത്യേക പ്രാർഥനകൾ പള്ളികളിൽ നടത്തണം. സംസ്കാര ശുശ്രൂഷകൾ നടക്കുന്ന ദിവസം ആദരസൂചകമായി രാജ്യത്തെ കത്തോലിക്ക സ്ഥാപനങ്ങൾ ഒരു ദിവസം അടച്ചിടാനും സിബിസിഐ അഭ്യർഥിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments