HomeNewsShortസഭയുടെ വ്യാജരേഖ കേസ്: എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഇടവകകളുടെ പരാതി

സഭയുടെ വ്യാജരേഖ കേസ്: എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഇടവകകളുടെ പരാതി

വൈദികരെ പ്രതിയാക്കി നല്‍കിയ പരാതിയിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇടവകകള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഫാദര്‍ പോള്‍തേലക്കാടിനും ജേക്കബ് മനത്തേടത്തിനുമെതിരെ സഭയുടെ ഒദ്യോഗികസ്ഥാനം വഹിക്കുന്ന ഫാദര്‍ ജോബി മപ്രക്കാവില്‍ നല്‍കിയ പരാതിക്കെതിരെ രൂക്ഷ വിമര്‍ശവുമായി വൈദിക സമിതിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

വ്യാജരേഖയുടെ പേരില്‍ പോള്‍ തേലക്കാട്ടിനും ജേക്കബ് മനത്തേടത്തിനുമെതിരെ പരാതി നല്‍കിയ ഫാദര്‍ ജോബി മപ്രക്കാവിലിനെ തള്ളിപ്പറയാന്‍ സഭ അധ്യക്ഷന്‍ ഇനിയും തയാറാകാത്തതാണ് സഭയിലെ ഭിന്നത രൂക്ഷമാകുന്നത്. വിവിധ ഇടവകകള്‍ പരാതിക്കെതിരെ രംഗത്തെത്തിയതിന് പിന്നാലെയാണ് പുതിയകാവ് ഇടവക വിഷയത്തില്‍ ഇടപെടണമെന്ന് കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

അധികാര പരിധിയിലില്ലാത്ത കാര്യങ്ങളാണ് ഫാദര്‍ മാപ്രക്കാവിലിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്നും വൈദികര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കി ഭരണനേതൃത്വത്തോടുള്ള വിശ്വാസികളുടെ തെറ്റായ വികാരം ഒഴിവാക്കിപ്പിക്കണമെന്നും പരാതിയില്‍ പറയുന്നു. ജോബി മാപ്രക്കാവിലിനെ സംരക്ഷിക്കാനുള്ള നീക്കത്തിനെതിരെ കഴിഞ്ഞ ദിവസം വൈദിക സമിതിയും വിവിധ ഇടവകകളും രംഗത്ത് വന്നിരുന്നു.

RELATED ARTICLES

Most Popular

Recent Comments