HomeNewsShortമിന്നല്‍ ഹര്‍ത്താല്‍ കോടതിയലക്ഷ്യം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; എല്ലാവര്‍ക്കും ഉത്തരവാദിത്തം വേണം

മിന്നല്‍ ഹര്‍ത്താല്‍ കോടതിയലക്ഷ്യം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; എല്ലാവര്‍ക്കും ഉത്തരവാദിത്തം വേണം

മുന്നറിയിപ്പില്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് കോടതിയലക്ഷ്യമെന്ന് ഹൈക്കോടതി. ഇപ്പോള്‍ നടന്നത് ക്രിമിനല്‍ കുറ്റമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. നിയമം ലംഘിക്കുന്നവര്‍ക്ക് പ്രത്യാഘാതം നേരിടേണ്ടിവരും. ആരെങ്കിലും ഹര്‍ത്താലിനാഹ്വാനം ചെയ്താല്‍ സര്‍ക്കാര്‍ സര്‍വീസുകള്‍ നിര്‍ത്തരുതെന്നും വിദ്യാര്‍ഥികളടക്കം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ന്യായീകരണമില്ലെന്നും കോടതി പറഞ്ഞു.

അതേസമയം, കാസര്‍ഗോട്ടെ ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരായ ഹൈക്കോടതി നടപടിയെ നിയമപരമായി നേരിടുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. കോടതിയുടെ നടപടികളെ മാനിക്കുന്നുവെന്ന് പറഞ്ഞ ഡീന്‍ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കാന്‍ കോടതിക്കു ബാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി.

നിരപരാധികളായ രണ്ട് സഹപ്രവര്‍ത്തകരെയാണ് അരുംകൊല ചെയ്തത്. ഇക്കാര്യത്തില്‍ സംസ്ഥാനത്തെമ്ബാടുമുള്ള പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്നും ഒരിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമം നടത്തിയിട്ടില്ലെന്നും ഡീന്‍ പറഞ്ഞു. അതേസമയം മുന്നറിയിപ്പില്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് യൂത്ത് കോണ്‍ഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത നേതാവ് ആരെന്നും മിന്നല്‍ ഹര്‍ത്താല്‍ എങ്ങനെ നടത്താനാവുമെന്നും ഹൈക്കോടതി ചോദിച്ചു. ഡീന്‍ കുര്യാക്കോസിന്റെ ഫെയ്‌സ്ബുക് പോസ്റ്റ് കോടതിക്കു കൈമാറി. എന്നാല്‍ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കാന്‍ കോടതിക്കും ബാധ്യതയുണ്ടെന്ന് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments