HomeNewsShort21 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കമൽഹാസൻ: രാമനാഥപുരത്ത് കമല്‍ഹാസന്‍ മത്സരിക്കുമെന്ന് സൂചന

21 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കമൽഹാസൻ: രാമനാഥപുരത്ത് കമല്‍ഹാസന്‍ മത്സരിക്കുമെന്ന് സൂചന

മക്കള്‍ നീതി മയ്യം സ്ഥാനാര്‍ഥികളുടെ ആദ്യപട്ടിക പാര്‍ട്ടി സ്ഥാപകന്‍ കമല്‍ഹാസന്‍ പുറത്തുവിട്ടു. ചലച്ചിത്രനടന്‍ നാസറിന്റെ ഭാര്യ കമീല നാസര്‍ ഉള്‍പ്പെടെ 21 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ബാക്കി 19 പേരുടെ പട്ടിക 24ന് പുറത്തുവിടുമെന്ന് കമല്‍ അറിയിച്ചു. രാമനാഥപുരത്ത് കമല്‍ഹാസന്‍ മത്സരിക്കുമെന്ന് സൂചനയുണ്ട്. ഇക്കാര്യം 24ന് കോയമ്പത്തൂരില്‍ പ്രഖ്യാപിച്ചേക്കും.
കമീല നാസര്‍ ഒഴികെ ബാക്കി 20 സ്ഥാനാര്‍ഥികളും പുരുഷന്‍മാരാണ്. കമീല നാസര്‍ ചെന്നൈ സെന്‍ട്രലില്‍ മത്സരിക്കും. മുന്‍കേന്ദ്രമന്ത്രി ദയാനിധിമാരനാണ് ഇവിടെ ഡി.എം.കെ. സ്ഥാനാര്‍ഥി. ചെന്നൈ നോര്‍ത്തില്‍ റിട്ട. ഐ.ജി.യായ എ.ജി. മൗര്യയും തിരുവള്ളൂരില്‍ ഡോ. എം. ലോഗരംഗനും ശ്രീപെരുംപുത്തൂരില്‍ എം. ശിവകുമാറും വെല്ലൂരില്‍ ആര്‍. സുരേഷും മക്കള്‍ നീതി മയ്യം സ്ഥാനാര്‍ഥികളാകും.
കൃഷ്ണഗിരിയില്‍ ശ്രീകാരുണ്യ, ധര്‍മപുരിയില്‍ അഡ്വ. ഡി. രാജശേഖര്‍, വിഴുപുരത്ത് അഡ്വ. അന്‍ബന്‍ പൊയ്യാമൊഴി, സേലത്ത് പ്രഭു മണികണ്ഠന്‍, നീലഗിരിയില്‍ അഡ്വ. രാജേന്ദ്രന്‍, ദിണ്ടിക്കലില്‍ ഡോ. എസ്. സുധാകര്‍, തിരുച്ചിറപ്പള്ളിയില്‍ വി. ആനന്ദരാജ, ചിദംബരത്ത് ടി. രവി, മയിലാടുതുറൈയില്‍ റിഫായുദ്ദീന്‍, നാഗപട്ടണത്ത് കെ. ഗുരുവയ്യ, തേനിയില്‍ എസ്. രാധാകൃഷ്ണന്‍, തൂത്തുക്കുടിയില്‍ ടി.പി.എസ്. പൊന്‍കുമാരന്‍, തിരുനല്‍വേലിയില്‍ എം. വെണ്ണിമലൈ, കന്യാകുമാരിയില്‍ ജെ. എബനേസര്‍, പുതുച്ചേരിയില്‍ ഡോ. എം.എ.എസ്. സുബ്രഹ്മണ്യന്‍ എന്നിവരാണ് സ്ഥാനാര്‍ഥികള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments