സാമ്പത്തിക പ്രതിസന്ധി:ജി.എസ്.ടിയിൽ കലാമിറ്റി സെസ് ചുമത്താനൊരുങ്ങി കേന്ദ്രം

33

ജി.എസ്.ടിയിൽ സെസ് ചുമത്താനൊരുങ്ങി കേന്ദ്രം. അഞ്ച് ശതമാനം സ്ലാബിന് മുകളിലുള്ള ജി.എസ്.ടി. വരുമാനത്തിൽ അത്യാഹിത സെസ് (കലാമിറ്റി സെസ്) ചുമത്തുന്നതിനെക്കുറിച്ചാണ് സർക്കാർ ആലോചിക്കുന്നത്. രാജ്യത്തെ വ്യവസായിക രംഗം ഉൾപ്പെടെയുള്ള മേഖലകൾ വലിയ തോതിൽ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഇത്തരമൊരു സെസ് അപ്രായോഗികമാണെന്ന വിലയിരുത്തലിനിടയിലാണ് പുതിയ വാർത്ത പുറത്തു വരുന്നത്. നേരത്തെ കേരളത്തിൽ പ്രളയസമയത്ത് ഇത്തരത്തിൽ രണ്ട് വർഷത്തേക്ക് ഒരു ശതമാനം സെസ് ചുമത്തിയിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് ജി.എസ്.ടിയിലൂടെ കൂടുതൽ വരുമാനം  കണ്ടെത്താൻ സർക്കാർ നീക്കം.