HomeNewsShortസംസ്‌ഥാനത്ത്‌ ബസുകളിൽ വാഹന വകുപ്പിന്റെ പരിശോധന രണ്ടാംദിവസവും തുടരുന്നു: മിക്ക ബസുകളും സർവീസ് നിർത്തി

സംസ്‌ഥാനത്ത്‌ ബസുകളിൽ വാഹന വകുപ്പിന്റെ പരിശോധന രണ്ടാംദിവസവും തുടരുന്നു: മിക്ക ബസുകളും സർവീസ് നിർത്തി

Photo courtesy: Rony Tbomas

ബസുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന രണ്ടാംദിവസവും തുടരുന്നു. സംസ്ഥാനത്തൊട്ടാകെ നടത്തിയ പരിശോധനയിൽ ചട്ടങ്ങൾ പാലിക്കാതെ സർവ്വീസ് നടത്തിയ 259 ബസ്സുകൾക്കെതിരെ കേസെടുത്തു. മൂന്ന് ലക്ഷത്തി എഴുപത്തിനാലായിരം രൂപ പിഴ ചുമത്തുകയും ചെയ്തു.

ദീർഘദൂര സ്വകാര്യ ബസ്സ് സർവീസുകളുടെ നിയമലംഘനങ്ങൾ കണ്ടെത്താൻ ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് എന്ന പേരിൽ മോട്ടോർവാഹന വകുപ്പ് നടത്തുന്ന പരിശോധനയിലാണ് നടപടി. യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടോയെന്നും ക്രിമിനൽ പശ്ചാത്തലമുള്ള തൊഴിലാളികൾ ബസുകളിൽ ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

തിരുവനന്തപുരത്ത് നടത്തിയ പരിശോധനയില്‍ 20 ബസ്സുകൾക്കെതിരെ കേസെടുത്തു. എറണാകുളത്ത് 74 വാഹനങ്ങൾ പരിശോധിച്ചതിൽ 11 വാഹനങ്ങൾക്കെതിരെ കേസെടുക്കുകയും 35000 രൂപ പിഴഈടാക്കുകയും ചെയ്തു. എന്നാൽ അടിക്കടിയുള്ള പരിശോധനയും പിഴ ഈടാക്കാലും ബസ് ജീവനക്കാരെയും വലയ്ക്കുന്നു. കോഴിക്കോട് പല ആഡംബര ബസ്സുകളും സർവ്വീസ് നിർത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments