മുംബൈയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് വൻ അപകടം: 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്

109

മുംബൈയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു. ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റു. ധുലെയിലെ നിംഗുള്‍ വില്ലേജില്‍ ഞായറാഴ്ച അര്‍ധരാത്രിയായിരുന്നു അപകടം. ഔറംഗബാദിലേയ്ക്ക് യാത്രക്കാരുമായി പോകുന്ന ബസാണ് ട്രക്കുമായി കൂട്ടിയിടിച്ചത്. ട്രക്കിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. 45 യാത്രക്കാര്‍ ബസിലുണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടം നടന്നയുടന്‍ സ്ഥലത്തെത്തിയ പ്രദേശവാസികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.