HomeNewsShortകണ്ണൂരില്‍ സിപിഐഎം- ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ആക്രമണം; വീടുകൾക്ക് നേരെ ബോംബെറിഞ്ഞു

കണ്ണൂരില്‍ സിപിഐഎം- ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ആക്രമണം; വീടുകൾക്ക് നേരെ ബോംബെറിഞ്ഞു

കണ്ണൂരില്‍ അക്രമങ്ങള്‍ തുടരുന്നു. കൊളശ്ശേരിയില്‍ സിപിഐഎം- ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. സിപിഐഎം പ്രവര്‍ത്തകനായ വിമലിന്റെയും ബിജെപി പ്രവര്‍ത്തകനായ റിതിന്റെയും വീടുകള്‍ക്ക് നേരെ ബോംബെറിഞ്ഞു. ആക്രമണത്തില്‍ വീടുകള്‍ക്ക് കേടുപാടുണ്ടായി. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. കണ്ണൂരില്‍ ഇന്നലെത്തേക്കാള്‍ അക്രമങ്ങള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും ഒറ്റപ്പെട്ട രീതിയിലുള്ള അക്രമസംഭവങ്ങള്‍ തുടരുകയാണ്.

അക്രമവിവരം അറിഞ്ഞ ഉടന്‍ തന്നെ വന്‍പൊലീസ് സംഘം സ്ഥലത്ത് എത്തുകയും പട്രോളിംഗ് ശക്തമാക്കുകയും ചെയ്തു. സ്ഥലത്ത് ഇപ്പോഴും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.അക്രമികള്‍ക്ക് സംഘടിക്കാനുള്ള അവസരം കൊടുക്കാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് തലശ്ശേരി, ന്യൂമാഹി സ്റ്റേഷന്‍ പരിധികളില്‍ ഇപ്പോള്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച്ച ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ സിപിഐഎം-ബിജെപി നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ ഇരുപാര്‍ട്ടികളും അടുത്ത കുറച്ചു ദിവസത്തേക്ക് പ്രകടനങ്ങള്‍ ഒഴിവാക്കാന്‍ ധാരണയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments